പരിയാരം പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ഹരിത രമേശന്റെ ഓണക്കിറ്റുകള്‍.
പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
ജെ.എസ്.എസ് ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ ഓണം സ്മൃതികള്‍ പങ്കുവെച്ചു.
പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ടി.വി.പത്മനാഭന്‍(ദേശാഭിമാനി), രാഘവന്‍ കടന്നപ്പള്ളി(മാധ്യമം), ജയരാജ് മാതമംഗലം(മലയാള മനോരമ), ഒ.കെ.നാരായണന്‍ നമ്പൂതിരി(മാതൃഭൂമി), ശ്രീകാന്ത് പാണപ്പുഴ(ദീപിക, രാഷ്ട്രദീപിക), കെ.പി.ഷനില്‍(പിലാത്തറ ഡോട്‌കോം), നജ്മുദ്ദീന്‍ പിലാത്തറ(ചന്ദ്രിക, പിലാത്തറ വാര്‍ത്ത), പപ്പന്‍ കുഞ്ഞിമംഗലം(ജനയുഗം), അജ്മല്‍ തളിപ്പറമ്പ് (തളിപ്പറമ്പ് വാര്‍ത്തകള്‍) രാജേഷ് പഴയങ്ങാടി(സുപ്രഭാതം), ഭാസ്‌ക്കരന്‍ വെള്ളൂര്‍(പയ്യന്നൂര്‍ ന്യൂസ്), പ്രണവ് പെരുവാമ്പ(നെറ്റ് വര്‍ക്ക്), കെ.ദാമോദരന്‍(വീക്ഷണം), ടി.ബാബു പഴയങ്ങാടി(വടക്കന്‍ വാര്‍ത്ത) എന്നിവര്‍ പ്രസംഗിച്ചു.