സെപ്തംബര്‍ 20 ന് തിരുവനന്തപുരത്ത് കേരളത്തിലെ കളരി ഗുരുക്കന്മാരുടെ പ്രതിഷേധ കളരിപ്പയറ്റ്
കാഞ്ഞങ്ങാട്: കേരളത്തില്‍ കളരിപ്പയറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പാടെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കേരള കളരിപ്പയറ്റ് അസോസിയേഷന്റേയും കേരള സ്‌പോട്‌സ് കൗണ്‍സിലിന്റെയും നീതി നിഷേധത്തിനെതിരെ സപ്തംബര്‍ 20 ന് തിരുവനന്തപുരത്ത് കളരിപ്പയറ്റ് സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കളരിപ്പയറ്റ് നടത്തുന്നു.
കളരിപ്പയറ്റ് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കളരി സ്ഥാപനങ്ങളെയും കളരികളെയും ഒഴിവാക്കി കൊണ്ടാണ് നിലവില്‍ കേരള കളരിപ്പയറ്റ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനെതിരെ വിവിധ കാലഘട്ടങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടന്നുവെങ്കിലും വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ ഗവണ്‍മെന്റ് ഭാഗത്ത് നിന്നോ സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ നിന്നോ ഉണ്ടായിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ച് കൊണ്ട് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ കളരിപ്പയറ്റ് പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കളരിപ്പയറ്റ് സംരക്ഷണ മഹാസമിതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വി.വി.ക്രിസ്റ്റോ ഗുരുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിക്കും.
കേരളത്തിലെ 1200 ഓളം കളരി ഗുരുക്കന്മാരും കളരി അഭ്യാസികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.
കാസര്‍ഗോഡ് നിന്ന് 22 കളരി ഗുരുക്കന്മാര്‍ പങ്കെടുക്കും.
നിലവില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ല കളരിപ്പയറ്റ് അസോസിയേഷന്‍ പിരിച്ചു വിടണമെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ ആ റിപ്പോര്‍ട്ടിനെ അവഗണിച്ച് കൊണ്ടാണ് ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന്റെ ഒത്താശയോടെ നിലവില്‍ കാസര്‍ഗോഡ് ജില്ല കളരിപ്പയറ്റ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.
കളരിപ്പയറ്റ് രംഗത്തുള്ള പ്രമുഖരെ അവഗണിച്ച് കൊണ്ട് പത്മശ്രീ പുരസ്‌കാര ജേതാക്കളെയും കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാര ജേതാക്കളെയും കളരിപ്പയറ്റ് രംഗത്ത് ജില്ലാ സംസ്ഥാന ദേശീയ ചാമ്പ്യന്‍ഷിപ്പുള്ള ഗുരുക്കന്മാരെയും അവഗണിച്ച് കൊണ്ടാണ് ഇന്ന് കേരള കളരിപ്പയറ്റ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ല കളരിപ്പയറ്റ് അസോസിയേഷന്റെ കളരികള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കേണ്ടത് കുട്ടികളുടെ സര്‍ഗാത്മകമായ വളര്‍ച്ചയ്ക്കും അവരുടെ കളരിപ്പയറ്റ് രംഗത്തുള്ള വളര്‍ച്ചയ്ക്കും അനിവാര്യമാണെന്നും മൂന്നംഗ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ഈ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ അവഗണിച്ച് കൊണ്ടാണ് ജില്ലാതലത്തില്‍ നടക്കുന്ന മത്സരങ്ങള്‍ സ്‌പോട്‌സ് കൗണ്‍സിലിന്റെ ഒത്താശയോടെ നടക്കുന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രക്ഷോഭ പരിപാടിയില്‍ കേരളത്തില്‍ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്ന കളരി ഗുരുക്കന്മാരും കേരള സ്‌പോട്‌സ് കളരിപ്പയറ്റ് ഫെഡറേഷന്‍, ഭാരതീയ പാരമ്പര്യ സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷന്‍, പയറ്റ് കളരി മര്‍മ്മ ചികിത്സ അസോസിയേഷന്‍, പതഞ്ജലി പാരമ്പര്യ ചികിത്സ യോഗ & മാര്‍ഷല്‍ ആര്‍ട്‌സ് അസോസിയേഷന്‍, പാരമ്പര്യ ചികിത്സ കളിപ്പയറ്റ് അസോസിയേഷന്‍, അഗസ്ത്യര്‍ അടിമുറൈ അടിവേലൈ അസോസിയേഷന്‍ എന്നീ സംഘടനകളും പങ്കെടുക്കുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ടി.വി.സുരേഷ് ഗുരുക്കള്‍, കെ.രാജേഷ് ഗുരുക്കള്‍, കെ ഉമേഷ് ഗുരുക്കള്‍ എന്നിവരും പങ്കെടുത്തു.