32 പവന്‍ നശിപ്പിച്ചു, മാനസിക-ശാരീരിക ഉപദ്രവവും-പട്ടുവം സ്വദേശിക്കെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്.

പയ്യന്നൂര്‍: വിവാഹസമയത്ത് ഭാര്യക്ക് നല്‍കിയ 32 പവന്‍ സ്വര്‍ണ്ണം വിറ്റ് നശിപ്പിക്കുകയും -ശാരീരിക-മാനസിക ഉപദ്രവം നടത്തുകയും ചെയ്ത പട്ടുവം സ്വദേശിക്കെതിരെ കേസ്.

പയ്യന്നൂര്‍ കോറോം മുത്തത്തിയിലെ കാനാ വീട്ടില്‍ കെ.വി.ബാലകൃഷ്ണന്റെ മകള്‍ എം.വി.ദിവ്യയുടെ(40) പരാതിയിലാണ് ഭര്‍ത്താവ് സഞ്ജീവിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

2004 ജനുവരി 18 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരവെയാണ് പീഡനം നടന്നതെന്നാണ് പരാതി.