ആരോഗ്യ സര്‍വകലാശാല കലോല്‍സവം ആരംഭിച്ചു.

 

പരിയാരം: ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ തുടക്കമായി.

 ഇന്ന് രാവിലെ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സിനിമാതാരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂര്‍, ആഫ്‌സാന ലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥിരുന്നു.

എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കഥ, കവിത, ഉപന്യാസം, ഫേസ് പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളിലായി 71 കോളേജുകളില്‍ നിന്ന് 600 ലേറെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാറ്റുരച്ചു.

ഓപ്പണ്‍ ഓഡിറ്റോറിയമാണ് കലോത്സവത്തിന്റെ പ്രധാനവേദി. ബാസ്‌കറ്റ്ബോള്‍ കോര്‍ട്ട് , നേഴ്‌സിംഗ് കോളജ് ഹാള്‍, നേഴ്‌സിംഗ് സ്‌കൂള്‍ ഹാള്‍, പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയം എന്നീ അഞ്ചു വേദികളില്‍ വിവിധ മത്സരങ്ങളും മെഡിക്കല്‍ കോളജ് കവാടത്തിന് സമീപം ഒരുക്കിയ സഫ്ദര്‍ ഹാശ്മിയില്‍ തെരുവ് നാടക മത്സരവും നടക്കും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി കോളജ് തലത്തില്‍ വിജയികളായ അയ്യായിരത്തോളം കലാപ്രതിഭകള്‍ നോര്‍ത്തേണ്‍ സോണില്‍ മാറ്റുരക്കും. സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി 10 ഇനങ്ങളിലാണ് മത്സരം.