കുടുംബയോഗം സി.പി.ഐ ബഹിഷ്‌ക്കരിക്കും.
തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം നാലിന് തളിപ്പറമ്പില്‍ നടക്കുന്ന നോര്‍ത്ത് ലോക്കല്‍ കമ്മറ്റി കുടുംബയോഗം സി.പി.ഐ ബഹിഷ്‌ക്കരിക്കും.
സി.പി.എം കുംടുംബയോഗം എന്ന പേരില്‍ പ്രചാരണം നടത്തിയ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്നലെ നടന്ന സി.പി.ഐ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.
പാര്‍ട്ടിയുടെ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്‌മാനെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതായി
സി.പി.എം ലോക്കല്‍ സെക്രട്ടെറി പുല്ലായിക്കൊടി ചന്ദ്രന്‍ പറഞ്ഞിരുന്നുെവങ്കിലും സി.പി.എം കുടുംബസംഗമം എന്ന് വ്യാപകമായി പ്രചരിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.
സി.പി.എം കുടുംബസമ്മേളനത്തിന് ബദലായി 18 ന് മാന്തംകുണ്ടില്‍ സി.പി.ഐ പ്രത്യേകം കുടുംബയോഗം വിളിച്ചിട്ടുണ്ട്.