രമേശന് വേണം നമ്മുടെ കരുണയും കൈത്താങ്ങും.

പരിയാരം: പരിയാരം തൊണ്ടന്നൂരിലെ കെ.കെ.രമേശന്‍ (ചീയാനത്ത്) ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് ഇക്ര ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലാണ്.

പ്രവാസിയായിരുന്ന രമേശന്‍ രോഗാവസ്ഥ മൂര്‍ച്ഛിച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ്.

ചികിത്സയുടെ ഭാഗമായി നടത്തിയ വിവിധ പരിശോധനകളിലാണ് ജീവന്‍ തകരാറിലാകുംവിധം ഗുരുതരമാണ് സാഹചര്യങ്ങള്‍ എന്ന് വ്യക്തമായത്.

25 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഒരു വൃക്കയെങ്കിലും ഉടന്‍ മാറ്റിവെച്ചാല്‍ മാത്രമേ അദ്ദേഹത്തിന് തിരിച്ചു വരവ് ഉണ്ടാവുകയുള്ളൂ.

ഇക്കാലത്ത് വൃക്ക ലഭ്യമാകുക എന്നത് ഒട്ടേറെ നൂലാമാലകള്‍ നേരിടുന്ന സങ്കീര്‍ണതയാണ് .

എന്നാല്‍ പ്രിയപ്പെട്ടവന്റെ ജീവന്‍ നിലനിര്‍ത്താന്‍ തന്റെ വൃക്ക നല്‍കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ഷീബ സന്നദ്ധയായിട്ടുണ്ട്.

അവരുടെ ആരോഗ്യപരിശോധനകള്‍ നിത്യേനയെന്നോണം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്.

എല്ലാ പരിശോധനകള്‍ക്കും ശേഷം വൃക്ക മാറ്റിവെക്കാന്‍ ലക്ഷങ്ങളുടെ ബാധ്യത വരുന്നതാണ്.

വിദ്യാര്‍ത്ഥികളായ രണ്ട് മക്കള്‍ മാത്രമുള്ള രമേശന്റെ നിത്യജീവിതം ആശുപത്രികള്‍ തോറുമുള്ള നെട്ടോട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ അതീവ പ്രതിസന്ധിയിലാണ്.

ഈ സാഹചര്യത്തില്‍ ചികിത്സ ഉറപ്പുവരുത്താന്‍ സുമനസ്സുകളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളാണ് ആ കുടുംബത്തിന് ആവശ്യം.

നന്മ വറ്റാത്ത സമൂഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ അനേകം സാക്ഷ്യങ്ങള്‍ അടുത്തകാലത്തായി തന്നെ നമുക്ക് മുന്നിലുണ്ട്.

രമേശന്റെ കുടുംബത്തിന് ചികിത്സയോടൊപ്പം അതിജീവനവും ഉറപ്പുവരുത്തി സംരക്ഷിക്കുക എന്നത് നമ്മുടെയൊക്കെ കടമയാണ്.

ആ നിലയ്ക്ക്, നാട്ടുകാരുടെ മുന്‍കൈയില്‍ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ കമ്മിറ്റിക്കുവേണ്ടി അഭ്യര്‍ത്ഥിക്കുകയാണ്.

ലഭ്യമാകുന്ന ഓരോ തുകയും ഒരു ജീവന്റെ നിലനില്‍പ്പിന് ഉപകരിക്കാനുള്ളതാണെന്ന തിരിച്ചറിവോടെ പരമാവധി സഹകരണം പ്രിയപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ഫെഡറല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ .11270100442975 നമ്പര്‍ ആയി ഒരുഎസ്.ബി. അക്കൗണ്ട് കമ്മിറ്റിയുടെ പേരില്‍ ആരംഭിച്ചിട്ടുണ്ട്. (IFSC : FORL0001127)

ഇതിനു പുറമെ പരിയാരം സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ 011970009893 നമ്പര്‍ ആയി മറ്റൊരു എസ് ബി അക്കൗണ്ടും ഇതേ ആവശ്യത്തിനുവേണ്ടി തുറന്നിട്ടുണ്ട്.

ഇതു കൂടാതെ GPay നമ്പറില്‍ 8137070274 കഴിയാവുന്ന പരമാവധി സഹായം ഈ അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കണമെന്ന്

ചെയര്‍മാന്‍ ടി.വി.പത്മലോചനന്‍, കണ്‍വീനര്‍ പി.വി.സജീവന്‍, ട്രഷറര്‍ പി.വി.അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.