അജിത് കുമാര്‍- കണ്ണൂര്‍ സിറ്റി കമ്മീഷണര്‍, ആര്‍.മഹേഷ് റൂറല്‍ പോലീസ് മേധാവി
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി അജിത്കുമാറിനെ നിയമിച്ചു.
ആര്‍.ഇളങ്കോക്ക് പകരമാണ് നിയമനം.
ജാര്‍ഖണ്ഡ് സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം സിറ്റിയില്‍ ക്രമസമാധാനം, ട്രാഫിക് വിഭാഗം ഡെപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ആര്‍.മഹേഷാണ് പുതിയ റൂറല്‍ പോലീസ് മേധാവി.
നിലവിലുള്ള പി.ബി.രാജീവിനെ വനിതാ കമ്മീഷന്‍ ഡയരക്ടറായി നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയാണ് ആര്‍.മഹേഷ്.