പോലീസിന് തെറിവിളി അഷറഫിനെതിരെ കേസ്.
തളിപ്പറമ്പ്: പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസ്. കൂനം സ്വദേശി പി.വി.അഷറഫിനെതിരെയാണ് കേരളാ പോലീസ് ആക്റ്റ് പ്രകാരം കേസെടുത്തത്.
തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.സി.ഒ.പുഷ്പരാജിന്റെ പരാതിയിലാണ് കേസ്.
ഇന്നലെ രാത്രി 7 ന് അഷറഫിനെതിരെ ലഭിച്ച പരാതി പ്രകാരം കേസന്വേഷിക്കാനെത്തിയ എസ്.ഐയേയും സംഘത്തോടും
അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.
വീട്ടില്‍ ബഹളമുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ എസ്.ഐയേയും പോലീസുകാരെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.
2022 നവംബര്‍ 18 FRI