ഹൈറിച്ചിനെതിരെ വീണ്ടും പരാതി-തൃക്കരിപ്പൂരില്‍ നിന്ന് 4,61,000 തട്ടിയെടുത്തു.
തൃക്കരിപ്പൂര്‍: ഹൈറിച്ചിനെതിരെ തൃക്കരിപ്പൂരില്‍ കോടതി നിര്‍ദ്ദേശപ്രകാരം കേസ്.
എളമ്പച്ചി വിട്ടകുളം വീട്ടില്‍ എം.ഷാലുവിന്റെ പരാതിയില്‍ പയ്യന്നൂര്‍ കോളേജിന് സമീപത്തെ ലാവണ്യ നിഥിന്‍, ചീമേനിയിലെ സ്‌നേഹ രഞ്ജിത്ത്, തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, ഹൈറിച്ച് എം.ഡി. തൃശൂര്‍ സ്വദേശി കെ.ഡി.പ്രതാപന്‍, സി.ഇ.ഒ ശ്രീന പ്രതാപന്‍ എന്നിവരുടെ പേരിലാണ് കേസ്.
ഷാലുവിന്റെ 4,61,000 രൂപ ലാവണ്യയും സ്‌നേഹയും ചേര്‍ന്ന് വാങ്ങി ഹൈറിച്ചില്‍ നിക്ഷേപിച്ചതായാണ് പരാതി.