ഇന്ത്യയിലൊരിടത്തും ഇത്ര മികവുറ്റ ഒരു ഹിപ്പോക്രാറ്റസ് ശില്‍പ്പമില്ലെന്ന് പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.

പരിയാരം: മനുഷ്യന്റെ അകവും പുറവും ഒരുപോലെ മനസിലാക്കിയതുകൊണ്ടാണ് ഡോ.കെ.രമേശന് ഇത്രയും മികച്ച രീതിയില്‍ ഹിപ്പോക്രാറ്റസിന്റെ ശില്‍പ്പം നിര്‍മ്മിക്കാന്‍ സാധിച്ചതെന്ന് പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്കാമ്പസില്‍ ആശുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ ശില്‍പ്പം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മറ്റൊരിടത്തും ഹിപ്പോക്രാറ്റസിന്റെ ഇത്രയും പൂര്‍ണത നേടിയ മറ്റൊരു ശില്‍പ്പമില്ലെന്നും കാനായി പറഞ്ഞു.

ഒരു ഡോക്ടര്‍ ഇത്തരമൊരു ശില്‍പ്പം ചെയ്തുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുംഅദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത അധ്യക്ഷത വഹിച്ചു.

ശില്‍പ്പി കെ.കെ.ആര്‍.വെങ്ങര വിശിഷ്ടാതിഥിയായിരുന്നു.

വൈസ് പ്രിന്‍സിപ്പാല്‍ ഡോ.ഷീബ ദാമോദര്‍, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.സജി, നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രഫ. എം.കെ.പ്രീത,

മെഡിസിന്‍ വിഭാഗം മേധാവി ഡോ.കെ.സി.രഞ്ജിത്ത്കുമാര്‍, ശില്‍പ്പി ഡോ.കെ.രമേശന്‍, എന്‍.ജി.ഒ.എ നേതാവ് പി.ഐ.ശ്രീധരന്‍, വിനില്‍നാഥ്, കോളേജ് യൂണിയന്‍ സെക്രട്ടറി ഷഹാസ് മുഹമ്മദ്, കെ.വി.ശ്രീകുമാര്‍, എം.കെ.മണി എന്നിവര്‍ പ്രസംഗിച്ചു.