ലക്ഷണമൊത്ത സ്ത്രീപക്ഷസിനിമ-ഇന്നല്ലെങ്കില്‍ നാളെ.
മലയാളത്തിലെ ലക്ഷണമൊത്ത സ്ത്രീപക്ഷ സിനിമയെന്ന് ധൈര്യപൂര്‍വ്വം വിശേഷിപ്പിക്കാവുന്ന സിനിമയാണ് ഇന്നല്ലെങ്കില്‍ നാളെ.
ഈനാട് എന്ന പൊളിറ്റിക്കല്‍സിനിമക്ക് ശേഷം ഐ.വി.ശശി-ടി.ദാമോദരന്‍ ടീം ഒരുക്കിയ സിനിമ നിര്‍മ്മിച്ചത് എന്‍.ജി.ജോണ്‍.
25-12-1982 ന് 42 വര്‍ഷം മുമ്പാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്.
മമ്മൂട്ടി, രതീഷ്, വിന്‍സെന്റ്, ലാലു അലക്‌സ്, ശങ്കരാടി. കുതിരവട്ടം പപ്പു, ടി.ജി.രവി, ബാലന്‍.കെ.നായര്‍, ഉണ്ണിമേരി, സ്വപ്‌ന, രവീന്ദ്രന്‍, രാജ്കുമാര്‍, വനിത, സുകുമാരി.ശാന്തകുമാരി, കുഞ്ഞാണ്ടി, ശാന്താദേവി, തൃശൂര്‍ എല്‍സി, സുരേഖ, മേരി, അഞ്ജലി, സത്യകല, പട്ടംസദര്‍. ഭസ്‌ക്കരക്കുറുപ്പ് എന്നിവരാണ് പ്രധാന താരങ്ങള്‍.
ജിയോ മൂവീ പ്രൊഡക്ഷന്‍സ് നിര്‍മ്മാണവും വിതരണവും നടത്തിയ സിനിമയുടെ രചന-ടി.ദാമോദരന്‍.
രാമചന്ദ്രബാബു ക്യാമറയും കെ.നാരായണന്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു. കല എസ്.നായരമ്പലം, പരസ്യം എസ്.എ.നായര്‍.
യൂസുഫലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ശ്യാം.
നാല് കുടുംബങ്ങളിലൂടെ സ്ത്രീകളുടെ അവസ്ഥ ചിത്രീകരിച്ച സിനിമ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന കൈമാക്‌സിലാണ് അവസാനിക്കുന്നത്.
ഗാനങ്ങള്‍-
1-ചുണ്ടോ ചെണ്ടോ സിന്ദൂരവര്‍ണമേന്തി-യേശുദാസ്.
2-ദു:ഖത്തിന്‍ കയ്പ്പില്ലാതെ-യേശുദാസ്, ജയചന്ദ്രന്‍, സീറോബാബു.
3-കരളിതിലേതോ കിളിപാടി-യേശുദാസ്, എസ്.ജാനകി.