തൊഴിലുറപ്പ്-കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒളിച്ചുകളി നടത്തുന്നു-കൊയ്യം ജനാര്‍ദ്ദനന്‍.

തളിപ്പറമ്പ്: തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒളിച്ചുകളി നടത്തുകയാണെന്ന് കെ.പി.സി.സി അംഗം കൊയ്യം ജനാര്‍ദ്ദനന്‍.

മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നൂറ് ദിവസത്തെ തൊഴിലും വേതനവും ഉറപ്പ് വരുത്തുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി താഴത്തെകൂടത്തില്‍ അധ്യക്ഷത വഹിച്ചു.

ഐഎന്‍ടിയുസി ജില്ലാ ജന.സെക്രട്ടറി എ.ടി നിഷാന്ത്, ജില്ല സെക്രട്ടറി എം.പ്രഭാകരന്‍, കെ.വി.സോമനാഥന്‍ മാസ്റ്റര്‍, വി.വി.വേണുഗോപാലന്‍, സുഭാഷ് കൂനം, പി.വി.നാണു, പ്രമീള രാജന്‍, ടി.ടി.ദാമോദരന്‍, നബിസ മയ്യില്‍, വി.പി.ഹംസ, മിനി രജീഷ് എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളും ഐഎന്‍ടിയുസി കോണ്‍ഗ്രസ് നേതാക്കളും ധര്‍ണ്ണയില്‍ പങ്കെടുത്തു.