വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം: പൊക്കുണ്ട് സ്വദേശിക്കെതിരെ കേസ്.
പരിയാരം:കര്‍ണ്ണാടക മൈസൂര്‍ സ്വദേശിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പരിയാരം പോലീസ് കേസ് എടുത്തു.
കര്‍ണ്ണാടക മൈസൂര്‍ സ്വദേശിയായ 32 കാരിയാണ് കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശി എം.പി.ഹാരിസ് (48)നെതിരെ പരാതി നല്‍കിയത്.
2022 ഒക്ടോബര്‍ മാസം മുതല്‍ 2023 ജൂലൈ വരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായിട്ടാണ് പരാതി നല്‍കിയത്.
പരിയാരം സ്റ്റേഷന്‍ പരിധിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡനം നടന്നതിലാലാണ് കേസ് പരിയാരം പോലീസിന് കൈമാറിയത്.