അടൂര്‍ഭാസിയുടെ ക്രൂരനായ വില്ലന്‍ സായിപ്പ്-കരിമ്പന @43.
മലയാളസിനിമയില്‍ ഇതേവരെ ആരും കൈവെച്ചിട്ടില്ലാത്ത ഒരു വിഭാഗത്തിന്റെ കഥയാണ് 1980 ഒക്ടോബര്‍-17 ന് 43 വര്‍ഷം മുമ്പ് റിലീസ് ചെയ്ത കരിമ്പന.
കരിമ്പനയില്‍ നിന്നും കള്ള് ചെത്തിയെടുത്ത് അതുപയോഗിച്ച് കരിപ്പട്ടി(ചക്കര)ഉണ്ടാക്കി വിറ്റ് ജീവിക്കുന്ന പാലക്കാട് തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ ഒരു വിഭാഗത്തിന്റെ കഥ.
ഐ.വി.ശശിയുടെ സഹായിയായിരുന്ന ജെ.സി.ജോര്‍ജ് കഥ,തിരക്കഥ, സംഭാഷണം രചിച്ച സിനിമ നിര്‍മ്മിച്ചത് മദ്രാസിലെ എബ്ബി മൂവീസ്.
ജയന്‍, സീമ, അടൂര്‍ഭാസി, കൊട്ടാരക്കര, ശ്രീനിവാസന്‍, കൊച്ചിന്‍ ഹനീഫ, കുതിരവട്ടം പപ്പു, മണവാളന്‍ ജോസഫ്, പറവൂര്‍ ഭരതന്‍, ബാലന്‍.കെ.നായര്‍, കെ.പി.എ.സി.സണ്ണി, റീന, സില്‍ക്ക് സ്മിത, ശങ്കരാടി, കുഞ്ചന്‍, പ്രമീള, രവിമേനോന്‍, കവിയൂര്‍ പൊന്നമ്മ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജോണി, കനകദര്‍ഗ, കുഞ്ഞാണ്ടി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
അടൂര്‍ഭാസിയാണ് സിനിമയില്‍ വില്ലനായി അഭിനയിച്ചത്.
ജയാനന്‍ വിന്‍സെന്റ് ക്യാമറയും കെ.നാരായണന്‍ ചിത്രസന്നിവേശവും കൈകാര്യം ചെയ്തു.
ഐ.വി.സതീഷ്ബാബു കലാസംവിധാനവും എസ്.എ.നായര്‍ പരസ്യവും നിര്‍വ്വഹിച്ചു.
സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.
ബിച്ചുതിരുമലയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് എ.ടി.ഉമ്മര്‍. പശ്ചാത്തലസംഗീതം ഗുണസിംഗ്.
ഹൃദയസ്പര്‍ശിയായ ജീവിതമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കരിമ്പന അന്നത്തെ കാലത്ത് സെക്‌സിന്റെ അതിപ്രസരമുണ്ടെങ്കില്‍പോലും കുടുംബപ്രേക്ഷകരെയും സ്ത്രീകളേയും ഏറെ ആകര്‍ഷിച്ചതായിരുന്നു.
ഗാനങ്ങള്‍
1-കരിമ്പാറകള്‍ക്കുള്ളിലും കന്‍മദം നിറയും-എസ്.ജാനകി.
2-കരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍-യേശുദാസ്.
3-കൊമ്പില്‍ കിലുക്കും കെട്ടി-യേശുദാസ്.
4-പ്രണയം വിളമ്പും-യേശുദാസ്.