ലേലം വിളികഴിഞ്ഞിട്ട് 26 വര്‍ഷം-എം.ജി.സോമന്റെ അവസാന ചിത്രം
സുരേഷ്‌ഗോപിയുടെയും ജോഷിയുടെയും സിനിമാ ജീവിതത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു സിനിമയാണ് ലേലം.
1997 ഒക്ടോബര്‍-18 ന് 26 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്.
വന്‍ സാമ്പത്തിക വിജയം നേടിയ ഈ സിനിമ മലയാളത്തിലെ ആക്ഷന്‍ സിനിമകളില്‍ തികച്ചും വേറിട്ടുനില്‍ക്കുന്നു.
എം.ജി.സോമന്‍ അഭിനയിച്ച അവസാനത്തെ സിനിമകൂടിയാണ് ലേലം.
സിദ്ദിക്ക്, നന്ദിനി, മണിയന്‍പിള്ള രാജു, കുഞ്ചന്‍, സുബൈര്‍, ജഗന്നാഥവര്‍മ്മ, കൊല്ലം തുളസി, കെ.പി.എ.സി.അസീസ്, വിജയകുമാര്‍, സത്താര്‍, സ്ഫടികം ജോര്‍ജ്, എന്‍.എഫ്.വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ, ഷമ്മി തിലകന്‍, കവിയൂര്‍ രേണുക, സാദിക്ക്, നാരായണന്‍കുട്ടി, ടി.പി.മാധവന്‍, മോഹന്‍ജോസ്, രഹ്ന നവാസ് എന്നിവരാണ് മുഖ്യവേഷങ്ങള്‍ ചെയ്തത്.
രഞ്ജി പണിക്കര്‍ കഥ,തിരക്കഥ, സംഭാഷണം എഴുതിയ സിനിമയുടെ ക്യാമറ സഞ്ജീവ് ശങ്കര്‍, എഡിറ്റര്‍ കെ.ശങ്കുണ്ണി, കലാസംവിധാനം സാബു പ്രവ്ദ, സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജി.പി.വിജയകുമാറാണ് ലേലം നിര്‍മ്മിച്ചത്.
ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചന്‍ ഈണം പകര്‍ന്നതാണ് പാട്ടുകള്‍. പശ്ചാത്തലസംഗീതം എസ്.പി.വെങ്കിടേഷ്.
ഗാനങ്ങള്‍-
1-കുങ്കുമമോ-ബിജു നാരായണന്‍-ചിത്ര.
2-കുറുമാലികുന്നിന്-എം.ജി.ശ്രീകുമാര്‍,സുജാത.
3-ഉരുകിയുരുകി-യേശുദാസ്.