റോയല്‍ ട്രാവന്‍കൂറിന്റെ എ.ടിഎമ്മും അടച്ചുപൂട്ടി.

തളിപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനമായ റോയല്‍ ട്രാവന്‍കൂര്‍ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിക്ഷേപം
പിന്‍വലിക്കുന്നത് സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ ബാങ്കിന്റെ മന്നയിലുള്ള എ.ടി.എം കൗണ്ടര്‍ രണ്ടാഴ്ച്ചയിലേറെയായി അടച്ചിട്ട നിലയില്‍.

തുറന്നിരുന്ന സമയത്തുപോലും പണം ലഭിക്കുന്നത് അപൂര്‍വ്വം മാത്രമായ ഈ എ.ടി.എം ബാങ്കിന്റെ പ്രവര്‍ത്തനമികവ് പൊതുജനങ്ങളെ ധരിപ്പിക്കാനായി മാത്രം സ്ഥാപിച്ചതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

തളിപ്പറമ്പിലും മലയോരമേഖലയില്‍ വിവിധ ഭാഗങ്ങളിലുമുള്ള റോയല്‍ ട്രാവന്‍കൂര്‍ ബ്രാഞ്ചുകളില്‍ നിക്ഷേപകര്‍ എത്തി ബഹളം വെക്കുന്നത് നിത്യസംഭമായി മാറിയിരിക്കയാണ്. അതിനിടയിലാണ് എ.ടി.എം അടച്ചിട്ട നിലയില്‍ കാണുന്നത്.