ജാഫര്‍ വാട്ടര്‍ സപ്ലേ കുടിവെള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: ജാഫര്‍ വാട്ടര്‍ സപ്ലേയുടെ നവീകരിച്ച കുടിവെള്ള വിതരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍ പഞ്ചായത്തിലെ ചവനപ്പുഴയിലാണ് ഇന്നലെ പുതിയ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്.

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ ആദ്യമായി അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഫില്‍റ്റര്‍ ചെയ്ത കുടിവെള്ളമാണ് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്

കുറുമാത്തൂര്‍ ഗ്രാമപഞ്ചായ.ത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ്  അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

കുടിവെള്ളം ടാങ്കര്‍ മുഖേന എത്തിച്ചു നല്‍കും-ഫോണ്‍-9847 204 550.