കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗത്തിന്റെ മാതാവ് ജാനകിയമ്മ(86) നിര്യാതയായി.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗലത്തിന്റെ അമ്മ മൈക്കീല്‍ ജാനകിയമ്മ(86)നിര്യാതയായി.

പരേതരായ പൂന്തിരിത്തി കുഞ്ഞപ്പയുടെയും മൈക്കീല്‍ ചീല അമ്മയുടെയും മകളാണ്.

ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു.

മക്കള്‍: എം.എന്‍.പൂമംഗലം(തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറി, തളിപ്പരമ്പ് സഹകരണ സ്റ്റോര്‍ പ്രസിഡന്റ്), എം.ചന്ദ്രന്‍ (ഡ്രൈവര്‍, കൂനം), ചന്ദ്രമതി(പാറാട്).

മരുമക്കള്‍: പരേതയായ രമണി (പയ്യാവൂര്‍), ശോഭന( പെരളം) പ്രസീത(കാഞ്ഞിലേരി) വേണുഗോപാലന്‍(പാറാട്). സഹോദരിമാര്‍: മീനാക്ഷി അമ്മ പരേതയായ ശ്രീദേവി അമ്മ.

മൃതദേഹം ഇന്ന് ജനുവരി 11 ന് ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ പൂമംഗലം കണിച്ചാമിലുള്ള തറവാട്ട് വീട്ടില്‍ പൊതു ദര്‍ശനം.

ശവ സംസ്‌കാരം വൈകുന്നേരം 5 മണിക്ക് പൂമംഗലം യു.പി.സ്‌കൂളിന് സമീപം ചുഴിപ്പാല്‍ പുതിയ ഭഗവതി സംഘം വക ശ്മശാനത്തില്‍.