ഉല്‍സവാന്തരീക്ഷത്തില്‍ കാക്കാത്തോട് ബസ്റ്റാന്റ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: കാക്കാത്തോട് ബസ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി നാടമുറിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സി മുഖ്യാതിഥിയായി പങ്കെടുത്തു.

മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, എം.കെ.ഷബിത, കെ.പി.ഖദീജ, കെ.വത്സരാജന്‍, വ്യാപാരി നേതാവ് കെ.എസ്.റിയാസ്, സി.പി.മനോജ്, കെ.നബീസാ ബീവി,

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍, പി.സി.നസീര്‍, പി.മുഹമ്മദ് ഇഖ്ബാല്‍, വ്യാപാരി നേതാവ് പി.സിദ്ദിക്ക് എന്നിവര്‍ പങ്കെടുത്തു.

താല്‍ക്കാലികമായി ഇവിടെ ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും പേ പാര്‍ക്കിംഗ് ഒരുക്കാനുള്ള ആലോചനയിലാണ് നഗരസഭാ അധികൃതര്‍.