ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം നടത്തി.
റിക്രീയേഷന്‍ ക്ലബ്ബ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ പി.രജില, എം.കെ.ഷബിത, ക്രെ.നബീസബീവി, പി.പി.മുഹമ്മദ് നിസാര്‍, കെ.പി.കദീജ, മുനിസിപ്പല്‍ സെക്രട്ടറി കെ.പി.സുബൈര്‍,
കൗണ്‍സിലര്‍മാരായ കൊടിയില്‍ സലീം, ഒ. സുഭാഗ്യം, കെ.വത്സരാജന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രാജി നന്ദകുമാര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സ്മിത കെ കുന്നില്‍ എന്നിവര്‍ പ്രസംഗിച്ചു.