വീട് അടിച്ചുതകര്‍ത്തതിന് മുന്‍ഭര്‍ത്താവിന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: മുന്‍ ഭര്‍ത്താവ് വീട് അടിച്ചുതകര്‍ത്തതായി പരാതി, പോലീസ് കേസെടുത്തു.
കുറ്റ്യേരി എറങ്കോപൊയിലിലെ കെ.ഹജുമുന്നീസയുടെ(33)വീട്ടില്‍ ഇന്നലെ വൈകുന്നേരം 4.30 നാണ് മുന്‍ഭര്‍ത്താവായ കരുവഞ്ചാല്‍ സ്വദേശി പൂമംഗലോരകത്ത് വീട്ടില്‍ പി.ബഷീര്‍(40)അതിക്രമിച്ചുകടന്ന് അക്രമം നടത്തിയത്.
വീടിന്റെ ജനല്‍ഗ്ലാസുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്ത് 50,000 രൂപയോളം നഷ്ടം വരുത്തിയെന്നാണ് പരാതി.
ഹജുമുന്നീസയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് ബഷീറിന്റെ പേരില്‍ കേസെടുത്തു.