തപാല്‍ വകുപ്പില്‍ നിന്നും കരിപ്പാല്‍ സുരേന്ദ്രന്‍ നാളെ (31/05/2024)വിരമിക്കുന്നു

തളിപ്പറമ്പ്: തളിപ്പറമ്പ് മുഖ്യതപാലോഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റും ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ (FNPO) കണ്ണൂര്‍ ജില്ലാ പ്രസിഡന്റും FNPO കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനുമായ കരിപ്പാല്‍ സുരേന്ദ്രന്‍ നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം നാളെ വിരമിക്കും.

1984 ല്‍ കരിപ്പാല്‍ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ച് പിന്നീട് സ്ഥാനക്കയറ്റം നേടി ചെറുപുഴ, പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യ്തു.

ഡിപ്പാര്‍ട്ടുമെന്റിന്റെ ബിസിനസ്സ് ഡവലപ്പ്‌മെന്റില്‍ ജില്ലാ-സംസ്ഥാനതലത്തില്‍ നിരവധി പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ കരസ്ഥമാക്കി.

സംഘടനാ തലത്തില്‍ രണ്ട്തവണ സംസ്ഥാന വൈസ് പ്രസിഡന്റായും പോസ്റ്റല്‍ എംപ്ലോയീസ് സഹകരണ സംഘം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

FNPO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 2 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടത്തുന്ന യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.