40 ലിറ്റര്‍ വാഷ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: വാഷ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. രാജേന്ദ്രനും സംഘവും അരവഞ്ചാല്‍, പെരുന്തട്ട ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ കീഴ്പാട്ടുപൊയില്‍ എന്ന സ്ഥലത്ത് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 40 ലിറ്റര്‍ വാഷ് കൈവശം വെച്ച് കൈകാര്യം ചെയ്ത പള്ളിതാഴത്ത് വീട്ടില്‍ പി.ജിതിന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്.

പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി.വി.ഷിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.ശ്രീകാന്ത്, ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.