കെ.എസ്.യു 67-ാം ജന്‍മദിനം-ഭക്ഷണ വിതരണം നടത്തി.
തളിപ്പറമ്പ്: കേരള വിദ്യാര്‍ത്ഥി യൂണിയന്റെ 67-ാം ജന്മദിനാഘോഷ ഭാഗമായി കെ എസ് യു തളിപ്പറമ്പ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടുവം സ്‌നേഹ നികേതനില്‍ കേക്ക് മുറിച്ചും, ഭക്ഷണം വിതരണം ചെയ്തും സ്‌നേഹവിരുന്ന് ഒരുക്കി.
ബ്ലോക്ക് പ്രസിഡന്റ് നിഹാല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ. വി.പി.അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറല്‍ സെക്രട്ടറി രാജീവന്‍ കപ്പച്ചേരി മുഖ്യാതിഥിയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രജീഷ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് അര്‍ജുന്‍ കോറോം, ജനറല്‍ സെക്രട്ടറി അജ്‌സം മയ്യില്‍, സുഫൈല്‍ സുബൈര്‍, ജില്ലാ സെക്രട്ടറി സൂരജ് പരിയാരം, മണ്ഡലം സെക്രട്ടറി അബു താഹിര്‍ എന്നിവര്‍ പ്രസംഗിച്ചു.