കാല്‍നടക്കാരുടെ ജീവന്‍ കാത്തു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ബിഗ് ഇംപാക്ട്-

തളിപ്പറമ്പ്:ഏത് സമയത്തും നടപ്പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ള ചുമര് പൊളിച്ചുനീക്കിത്തുടങ്ങി. തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നടപ്പാതയില്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണി സൃഷ്ടിക്കുന്ന ചുവരാണ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെ മുതല്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയത്.

ഇതിന്റെ അപകടാവസ്ഥയെ കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

താലൂക്ക് ഓഫീസ് വളപ്പില്‍ റവന്യൂടവറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍കയാണ്.

പഴയ വില്ലേജ് ഓഫീസിനോട് ചേര്‍ന്ന മതിലിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ട്.

ഈ ഭാഗത്തേക്കാണ് പുതിയ കെട്ടിടത്തിന് വേണ്ടി എടുത്തുമാറ്റുന്ന കല്ലും മണ്ണും എടുത്തു മാറ്റിക്കൊണ്ടിരിക്കുന്നത്.

പഴയമതില്‍ ഉയര്‍ത്തിയാണ് ഇവിടെ ലീസിന് നല്‍കിയ സ്ഥലത്ത് ഒരു നെയ്ത്ത് സൊസൈറ്റിക്ക് വേണ്ടി കടമുറി നിര്‍മ്മിച്ചത്.

മതിലിനോട് ചേര്‍ന്ന് കെട്ടി ഉയര്‍ത്തിയ കടമുറിയുടെ ചുമരാണ് അപകടവസ്ഥയില്‍ ആയിരുന്നത്.

മണ്ണുമാന്തി ഉപയോഗിച്ചാണ് ഈ മതിലിനോട് ചേര്‍ന്ന് കല്ലും മണ്ണും കൊണ്ടിടുന്നത്.

സമ്മര്‍ദ്ദം കാരണം ഈ ഭാഗത്തെ ചുമരില്‍ വിള്ളലുകള്‍ വീണിന്നു. ഈ ഭാഗം തുണി ഉപയോഗിച്ച് മറച്ചുവെച്ചിരിക്കുന്നതിനാല്‍ ഇതിന്റെ അപകടാവസ്ഥ പുറത്തുള്ളവര്‍ക്ക് പെട്ടെന്ന് കാണാനാവില്ലായിരുന്നു.

ഇടതടവില്ലാതെ ആളുകള്‍ നടന്നുപോകുന്ന നടപ്പാതയായതിനാല്‍ ചുമരിടിഞ്ഞുവീണാല്‍ വലിയ ദുരന്തമാവും സംഭവിക്കുകയെന്നും ഒന്നുകില്‍ അപകടാവസ്ഥയിലുള്ള ചുമര്‍ പൊളിച്ചുമാറ്റണമെന്ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്തയിലൂടെ ആവശ്യപ്പെട്ടിരുന്നു.