ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു.

കക്കറ: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധിക മരണപ്പെട്ടു.

കക്കറ കായപ്പൊയില്‍ കൂമ്പറത്തെ പെരിയാട്ട് പുണ്ണക്കന്‍ ദേവകി (78) ആണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഇവരെ അസിഡ് കഴിച്ച് അവശനിലയില്‍ കണ്ടത്.

മകള്‍: പി.പി.ജ്യോതി.

മരുമകന്‍: പി.വി.വിനോദ്(ചിറ്റടി).

സഹോദരങ്ങള്‍: ജാനകി (കോടന്നൂര്‍), തങ്കമണി (കായപ്പൊയില്‍), പരേതയായ മാധവി, നാരായണി കോടന്നൂര്‍, പരേതരായ ചിരുതൈ, ശാരദ പച്ചാണി, രുഗ്മിണി, കൃഷ്ണന്‍.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കക്കറ പൊതുശ്മശാനത്തില്‍.