കെ.എം.മാണി: മലയോരജനതയുടെ ആവശ്യങ്ങളില്‍ അവരോടൊപ്പം നിലയുറപ്പിച്ച വ്യക്തിത്വം–കെ.എം.മാണി കാരുണ്യഭവനം താക്കോല്‍ദാനം ജോസ് കെ.മാണി എം.പി നിര്‍വ്വഹിച്ചു.
വെള്ളരിക്കുണ്ട്: മലയോര ജനതയുടെ ആവശ്യങ്ങളില്‍ അവരോടൊപ്പം നിലയുറപ്പിച്ച ശക്തനും ധീരനുമായ നേതാവായിരുന്നു കെ.എം.മാണി എന്നും, വെളിച്ച വിപ്ലവത്തിലൂടെ മലയോരങ്ങളില്‍ പ്രകാശവും സാമൂഹിക ജലസേചന പദ്ധതിയിലൂടെ ജലലഭ്യതയും കാരുണ്യ ചികില്‍സാപദ്ധതിയിലൂടെ രോഗികള്‍ക്ക് സാന്ത്വനവും നല്‍കിയ മാണിസാര്‍ കൈവച്ച മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ജനനായകനായിരുന്നു എന്നും ജോസ് കെ മാണി അനുസ്മരിച്ചു.
കേരള കോണ്‍ഗ്രസ് (എം) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, വെള്ളരിക്കുണ്ടില്‍ നിര്‍മ്മിച്ച കെ.എം. മാണി കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഭവന നിര്‍മ്മാണപദ്ധതിക്ക് നേതൃത്വം നല്‍കിയ ജില്ലാ കമ്മിറ്റിയെയും, സാമ്പത്തികമായി സഹായിച്ചവരോടും പ്രത്യേകം നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
തോമസ് ഇരുപ്പക്കാട്ടിന് താക്കോല്‍ നല്‍കിയായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു.
വെള്ളരിക്കുണ്ട് ഫെറോന വികാരി ഡോ. ജോണ്‍സണ്‍ അന്ത്യാംകുളം, കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫീസ് ചാര്‍ജ് ജന.സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ഉന്നതാധികാരി സമിതി അംഗം ജോയ്‌സ് പുത്തന്‍പുര, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സജി കുറ്റിയാനിമറ്റം, ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍,
ജില്ലാ സെക്രട്ടറിമാരായ ബിജു തൂളിശ്ശേരി, ജോസ് കാക്കക്കൂട്ടുങ്കല്‍, ഷിനോജ് ചാക്കോ, ബാബു നെടിയകാല, ജോയ് മൈക്കിള്‍, ബേബി ജോസഫ് പുതുമന, ടോമി മണിയന്‍ തോട്ടം, ജോസ് ചെന്നക്കാട്ട്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.