ക്ഷേത്രം ആരുഢ സ്ഥാനത്തിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം.

തളിപ്പറമ്പ്: ക്ഷേത്രം ആരുഢസ്ഥാനത്തിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം.

തൃച്ചംബരം വിക്രനന്തപുരം ക്ഷേത്രത്തിന്റെ ആരൂഡ സ്ഥാനമായ ഏഴാംമൈല്‍ പിലാത്തോട്ടത്തെ ചൊവ്വേരി കാവിന്റെ മതിലും ബോര്‍ഡുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്.

മതസൗഹാര്‍ദം നിലനില്‍ക്കുന്ന തൃച്ചംബരത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാന്‍ മനഃപൂര്‍വം ചെയ്യുന്ന പ്രവര്‍ത്തികളില്‍ ക്ഷേത്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.