കേരളാ യുക്തിവാദിസംഘം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.
തളിപ്പറമ്പ്: അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.
കേരളത്തില്‍ മന്ത്രവാദ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഉടന്‍ നിര്‍മിച്ചു നടപ്പിലാക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ഇതിലേക്കായി കെ.വൈ.എസ് നല്‍കിയ കരട് രൂപരേഖ പരിഗണിക്കണമെന്നും കേരള യുക്തിവാദിസംഘം ആവശ്യപ്പെട്ടു.
പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരളത്തില്‍ മന്ത്രവാദികളുംമറ്റും യഥേഷ്ടം വിലസുന്ന കാഴ്ചയാണ് കാണുന്നത്.
ജനങ്ങളില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുക്തിവാദിസംഘം ഭരണാധികാരികളോടും രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചു.
പ്രമുഖ ശാസ്ച്ര പ്രചാരകനും കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രഫ. കെ..പാപ്പുട്ടി ഉദ്ഘാടനം ചെയ്തു.
ഗംഗന്‍ അഴീക്കോട് അധ്യക്ഷത വഹിച്ചു.
എ.കെ.അശോക് കുമാര്‍, . ടി.എ.ജോസഫ്, പി.കെ.പ്രസാദ്, അഡ്വ.കെ.പി.വല്‍സലന്‍, കെ.വി.മേജര്‍,
ജോളി എം.സെബാസ്റ്റിയന്‍, എം.ഇ.സഹജന്‍ കെ.കെ.കൃഷ്ണന്‍, വി.അംബുജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
എ.കെ.നരേന്ദ്രന്‍ സ്വാഗതവും കെ.കെ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.