തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, മൂന്ന് തൃച്ചംബരം സ്വദേശികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: പാലക്കാട് സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് തൃച്ചംബരം സ്വദേശികള്‍ അറസ്റ്റില്‍.

തൃച്ചംബരത്തെ എരുമ്മല്‍ വീട്ടില്‍ കെ.സി.ബാബു(46), തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ മൈലാട്ട് വീട്ടില്‍
സി.എച്ച്.സേതുമാധവന്‍(50), അയ്യപ്പശൂര് എ രഘുനാഥന്‍(47) എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് തൃത്താല കിളിക്കോട്ട് വീട്ടില്‍ വിനീഷിന്റെ(34) പരാതിയിലാണ് അറസ്റ്റ്.

രണ്ടിന് രാത്രി 8.45 ന് തൃച്ചംബരം എം.ആര്‍.എ ഹോട്ടലിന് മുന്നില്‍ വെച്ച് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച്

വിനീഷിനേയും സുഹൃത്തിനേയും മൂവരും ചേര്‍ന്ന് സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കൊണ്ടുപോയി തൃച്ചംബരം

പെട്രോള്‍പമ്പിന് സമീപത്തെ വായനശാലക്ക് മുന്നില്‍ എത്തിച്ച് മര്‍ദ്ദിച്ചതായ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് ഐ.പി.സി.

365ാം വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.