സി.പി.ഐ.നേതാവ് കെ.പി.കേളു നായര്‍(86) നിര്യാതനായി
പരിയാരം: പരിയാരത്തെ പ്രമുഖ സി.പി.ഐ നേതാവ് കെ.പി കേളു നായര്‍ (86)നിര്യാതനായി.
ഇന്നലെ രാത്രി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.
സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷക നേതാവുമായിരുന്ന എ.കെ.പൊതുവാള്‍ സിക്രട്ടറിയായ സി.പി.ഐ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയില്‍ അംഗമായിരുന്ന കേളുനായര്‍ അഖിലേന്ത്യാ കിസാന്‍സഭ മണ്ഡലം ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടി.നാരായണന്‍ പാര്‍ട്ടി താലൂക്ക് സിക്രട്ടറിയായപ്പോഴും കേളുനായര്‍ അംഗമായിരുന്നു.
1971-ല്‍ ഇ.കൃഷ്ണന്‍ നായര്‍ പ്രസിഡന്റായ പാപ്പിനിശേരി പവര്‍ലൂമിന്റെ പ്രഥമ ഭരണസമിതിയില്‍ അംഗമായിരുന്നു.
തുടര്‍ന്ന് മുന്‍ മന്ത്രി കാന്തലോട്ട് കുഞ്ഞമ്പു പ്രസിഡന്റായ സമയത്തും രണ്ട് തവണ ഡയരക്ടറായി പ്രവര്‍ത്തിച്ചു.
പരിയാരം പഞ്ചായത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പരിയാരം കിട്ടേട്ടന്‍, മൂര്‍ത്തി നാരായണന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തനം നടത്തി.
അവിഭക്ത പരിയാരം ബ്രാഞ്ച് സിക്രട്ടറി, എല്‍.ഡി.എഫ് പരിയാരം പഞ്ചായത്ത് കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാപ്പിനിശേരി പവര്‍ലൂമില്‍ ചായംമുറി യൂനിറ്റില്‍ തൊഴിലാളിയായും സേവനമനുഷ്ഠിച്ചു.
ഇ.സി കമലാക്ഷിയാണ് ഭാര്യ.
മക്കള്‍: ഇ.സി ഗിരിജ (അധ്യാപിക), ഇ.സി മനോഹരന്‍ (കോണ്‍ട്രാക്ടര്‍, സി.പി.ഐ പരിയാരം ലോക്കല്‍ കമ്മിറ്റി അംഗം), ഇ.സി രമേശന്‍ (പരിയാരം മെഡിക്കല്‍ കോളജ്), ഇ.സി രവീന്ദ്രന്‍ (സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ടൂറിസം വകുപ്പ്), പരേതയായ ഇ.സി മിനി.
മരുമക്കള്‍: കെ രാഘവന്‍, കെ.പി രേഷ്മ(പബ്ലിക് സര്‍വിസ് കോ-ഓപറേറ്റിവ് സൊസൈറ്റി , പഴയങ്ങാടി), പി.ഷീബ (എ.ബി.സി ഗ്രൂപ്പ് ), വീണ വി. നമ്പ്യാര്‍ (അധ്യാപിക, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ കണ്ണൂര്‍).
മൃതദേഹം ഇന്ന് രാവിലെ ഒന്‍പതു മണി മുതല്‍ പരിയാരം ഹൈസ്‌കൂളിനു സമീപത്തെ വസതിയില്‍ പൊതുദര്‍ശനം.
ഒരു മണിക്ക് വീടിന് സമീപം സര്‍വകക്ഷി അനുശോചന യോഗം ചേരും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് സമുദായ ശ്മശാനത്തില്‍.