21 കാരിയായ ഭാര്യയെ കാണാതായി-23 കാരനായ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ്.

തളിപ്പറമ്പ്: ഭാര്യയെ കാണാതായി ഭര്‍ത്താവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിന് സമീപം തീയ്യന്നൂരിലെ മീത്തലെ പുരയില്‍ വീട്ടില്‍ അഭയ് പ്രഭീഷിന്റെ(23) ഭാര്യ രേഷ്‌ന(21)നെയാണ് തീയ്യന്നൂരിലെ വീട്ടില്‍ നിന്ന് കാണാതായത്.

26 ന് വൈകുന്നേരം 3.30 ന് വീട്ടില്‍ നിന്ന് പോയ ശേഷം തിരികെ വന്നില്ലെന്നാണ് പരാതി.