ഇല്ല ഞങ്ങളൊന്നും അറിഞ്ഞതേയില്ല-മാലിന്യനിക്ഷേപം-നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്.
പരിയാരം: കക്കൂസ് മാലിന്യ നിക്ഷേപം നടത്തിയതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.
മെഡിക്കല്‍ കോളേജിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയിരിക്കേ, കരാര്‍ പ്രകാരം പ്രവൃത്തി ചെയ്യാനേല്‍പ്പിച്ച ഏജന്‍സി,
മെഡിക്കല്‍ കോളേജ് അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ കലക്ഷന്‍ ടാങ്ക് ശുദ്ധീകരണ ജോലിയുടെ ഭാഗമായി ടാങ്കിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കലക്ഷന്‍ ടാങ്കിന് സമീപം കൂട്ടിയിട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇക്കാര്യം വ്യക്തമായ ഉടനെ തന്നെ പ്രസ്തുത പ്രവൃത്തി നിര്‍ത്തി വെക്കാനുള്ള അടിയന്തര സ്റ്റോപ്പ് മെമ്മോ നല്‍കിയതായി അറിയിക്കുന്നു.
ഇക്കാര്യം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കുവാനായി എഞ്ചിനീയറിംഗ് വിഭാഗം തലവനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് കിട്ടിയ ഉടനെ തന്നെ ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.