കെ.പി.ഒ.എ റൂറല്‍ ജില്ലാ സമ്മേളനം-ലഹരിവിരുദ്ധ നാടകയാത്ര തുടങ്ങി.
പയ്യന്നൂര്‍: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിന്റെ നേതൃത്ത്വതില്‍ നടത്തുന്ന ലഹരി വിരുദ്ധ നാടകയാത്രയുടെ ഭാഗമായി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നാടകം അവതരിപ്പിച്ചു.
പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എന്‍.വി. രമേശന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കെ.പ്രസാദ് സ്വാഗതം പറഞ്ഞു.
ലഹരി വിരുദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു കൊണ്ട് നടത്തിയ പാഠം ഒന്ന് – ഒരു മദ്യപാനിയുടെ ആത്മകഥ എന്ന നാടകം അവതരണ ഭംഗി കൊണ്ട് പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി.
ഏപ്രില്‍ 25, 26 തീയ്യതികളില്‍ പയ്യാവൂര്‍ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്.