പോലീസ് വാഹനം തകര്‍ത്തു-പോലീസുകാരെ ആക്രമിച്ചു-സഹോദരങ്ങള്‍ അറസ്റ്റില്‍.
രാജപുരം. വീട്ടില്‍ അക്രമം നടത്തുന്നതായ യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിക്കുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
നിരവധി കേസുകളിലെ പ്രതി പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരന്‍ പ്രദീപന്‍ എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്.
ഇന്ന് പുലര്‍ച്ചെ 12.45 മണിയോടെയാണ് സംഭവം.
ഒന്നാം പ്രതി വീട്ടില്‍ കുഴപ്പമുണ്ടാക്കുന്നുവെന്ന് ഭാര്യ പോലീസില്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരായ അസി. സബ് ഇന്‍സ്‌പെക്ടര്‍ മോണ്‍സി.പി.വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത് ജോസഫ്, കെ.വി.നിതിന്‍, ഹോംഗാര്‍ഡ് ശശികുമാര്‍ എന്നിവര്‍ക്കു നേരെ ചട്ടിയെറിഞ്ഞും
കല്ല് പെറുക്കിയെറിഞ്ഞും പരിക്കേല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയുകയും
പോലീസ് വാഹനത്തിന്റെ അരികിലെ റിയര്‍വ്യൂഗ്ലാസ്, വയര്‍ലെസ് സെറ്റിന്റെ ആന്റിനയ എന്നിവയും ഒന്നാം പ്രതി നശിപ്പിച്ചു.
പരിക്കേറ്റ പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കേസെടുത്ത പോലീസ് നിരവധി കേസസുകളിലെ പ്രതിയായ പ്രമോദിനെയും സഹോദരന്‍ പ്രദീപനെയും പുലര്‍ച്ചെ അറസ്റ്റ് ചെയ്തു.