എം.ഡി.എം.എ ഇരിക്കൂര്‍ക്കാരന്‍ അറസ്റ്റില്‍

ഇരിട്ടി: കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി.

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത ഇരിക്കൂര്‍ പയിസായിയിലെ ബൈത്തുല്‍ നിസ്വനിയില്‍ റയീസ് പുതുക്കുടിയുടെ മകന്‍ കെ.വി.റിഷാന്‍ റയീസിനെയാണ്(25) ഇരിട്ടി പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ലഹരിവിരുദ്ധ സേനയായ
ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 5.30 ന് എസ്.ഐ ടി.ജി.അശോകന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് 50,000 രൂപ വിലമതിക്കുന്ന 20.226 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്.

സീനിയര്‍ സി.പി.ഒമാരായ പ്രബീഷ്, റോയി തോമസ്. ഷംസുദ്ദീന്‍ എന്നിവരും ലഹരിവിരുദ്ധ സേനാംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു.

ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിച്ച് ഇരിക്കൂര്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ റിഷാന്‍ റയീസെന്ന് പോലീസ് പറഞ്ഞു.