ശ്രീലക്ഷ്മി പോയി അന്‍സീറിനൊപ്പം തന്നെ
തളിപ്പറമ്പ്: ശ്രീലക്ഷ്മി മുഹമ്മദ് സ്വാലിഹിനെ വിട്ട് അന്‍സീറിനോടൊപ്പം പോയി.
ഇന്ന് വൈകുന്നേരം 3.45 നാണ് തളിപ്പറമ്പ് പോലീസ് ശ്രീലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കിയത്.
ഇവരെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു.
കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം വിട്ടയച്ചു.
ഏപ്രില്‍-18 നാണ് കാഞ്ഞിരങ്ങാട്ടെ സതീഷ്‌കുമാറിന്റെ മകള്‍ തൊടിയില്‍ വീട്ടില്‍ ശ്രീലക്ഷ്മി(21) മകനോടൊപ്പം ഉച്ചക്ക് 12 ന് കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയത്.
ശ്രീലക്ഷ്മി തിരികെ വന്നില്ലെന്നും അന്‍സീര്‍ എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്നുമാണ് ഭര്‍ത്താവ് മാവിച്ചേരിയിലെ കക്കോട്ടകത്ത് പുതിയ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് സ്വാലിഹ്(27)തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
ഇരുവരുടെയും ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് ഇന്നലെ തൃശൂരില്‍ നിന്ന് ഇരുവരും പോലീസ് പിടിയിലായത്.
ഇന്ന് രാവിലെയാണ് പോലീസ് ഇരുവരേയും സ്‌റ്റേഷനിലെത്തിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ യുവതികളടക്കം ഒരു സംഘം ആളുകള്‍ വിവരമറിഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് തടിച്ച് കൂടിയിരുന്നു.
സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഓടിരക്ഷപ്പെട്ട അന്‍സീറിനെ റിക്രിയേഷന്‍ ക്ലബിന് സമീപം വെച്ച് മുഹമ്മദ് സാലിഹിന്റെ ബന്ധുക്കള്‍ പിടികൂടി മര്‍ദ്ദിക്കുകയും ചെയ്തു, പോലീസ് എത്തിയാണ് അന്‍സീറിനെ രക്ഷപ്പെടുത്തിയത്.
തളിപ്പറമ്പിലെ കോളേജില്‍ പഠിക്കുന്ന ശ്രീലക്ഷ്മി രണ്ട് വര്‍ഷം മുമ്പാണ് മാവിച്ചേരി യിലെ കക്കോടകത്ത് പുതിയപുരയില്‍ മുഹമ്മദ് സാലിഹിനെ പ്രേമിച്ച് വിവാഹം കഴിച്ചത്.
ഏപ്രില്‍-18 ന് വീട്ടില്‍ നിന്നിറങ്ങിയ ശ്രീലക്ഷ്മി ഭര്‍ത്താവിന്റെ ഉമ്മയുടെ സഹോദരി പുത്രന്‍ അന്‍സീറിനൊപ്പം ഒളിച്ചോടുകയായിരുന്നു.