മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: കെ എസ് എസ് പി എ സമ്മേളനം
തളിപ്പറമ്പ്: മുതിര്‍ന്ന പൗരന്മാരുടെ നിര്‍ത്തലാക്കിയ ട്രെയിന്‍ യാത്രായിളവ് പൂര്‍ണ്ണമായി പുനഃസ്ഥാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
ജനുവരി 2021 മുതല്‍ ജൂലായ് 2022 വരെയുള്ള നാലു ഗഡുവായ പതിനൊന്നു ശതമാനം ഡി എ കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും, സാമ്പത്തിക പരാധീനത പറഞ്ഞ് പെന്‍ഷന്‍കാരുടെ ഉത്തരവായ ആനുകൂല്യങ്ങള്‍ പോലും പിടിച്ചുവെച്ച് പെന്‍ഷന്‍കാരെ പിണറായി സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും സമ്മേളനം ആരോപിച്ചു.
സമ്മേളനം കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവന്‍ മുഖ്യപ്രഭാഷണം നടത്തി.
സി.എല്‍.ജേക്കബ്, സി.വി.സോമനാഥന്‍, അഡ്വ.ടി.ആര്‍. മോഹന്‍ദാസ്, സി.കെ.സായൂജ്, യു.നാരായണന്‍, കെ.രവീന്ദ്രന്‍, എ.ശശീധരന്‍, എം അശ്രഫ്, ഇ.വിജയന്‍, കുഞ്ഞമ്മ തോമസ്, പി മൊയ്തു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരാവാഹികള്‍: കെ മധു (പ്രസി) കുഞ്ഞമ്മ തോമസ്, എം പി കൃഷ്ണന്‍ (വൈ.പ്രസി) കെ കെ ശിവദാസന്‍ (സെക്ര) ടി വി ഉണ്ണികൃഷ്ണന്‍, പി വി വനജ കുമാരി (ജോ. സെക്ര) പി സി റസാഖ് (ട്രഷറര്‍), വനിതാ ഫോറം: ടി പി രമാദേവി (പ്രസി) ആര്‍ വി വാസന്തി (സെക്ര).