ഭാര്യയേയും മാതാപിതാക്കളേയും മര്‍ദ്ദിച്ചു, പാചകഗ്യാസ് തുറന്നുവിട്ടു-വീട്പൂട്ടി-
ഇരിട്ടി: മാതാപിതാക്കളേയും ഭാര്യയേയും മര്‍ദ്ദിച്ച് അവശരാക്കി പാചകഗ്യാസ് കുറ്റി തുറന്നുവെച്ച് വീട് പൂട്ടി സ്ഥലംവിട്ട എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.
മട്ടന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ സി.കെ.മധുവിനെയാണ് ഇരിട്ടി ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തത്.
ഇരിട്ടി പെരുവംപറമ്പില്‍ സെപ്തംബര്‍-28 നായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ വാതില്‍ തകര്‍ത്ത് പുറത്തുകടന്ന് രക്ഷപ്പെട്ടത്.
തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ കണ്ണുര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ റിമാന്റിലയച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.