കെടിഡിസി ഫോക്ക് ലാന്‍ഡ് മാങ്ങാട്ട്പറമ്പില്‍ ഓണസദ്യയും ഓണം സ്‌പെഷല്‍ പായസ കൗണ്ടറും

മാങ്ങാട്ടുപറമ്പ്: കെ ടി ഡി സി ഫോക്ക് ലാന്‍ഡ് മാങ്ങാട്ടുപറമ്പ് യൂണിറ്റില്‍ ഓണത്തോട് അനുബന്ധിച്ച് ആരംഭിക്കുന്ന പായസം കൗണ്ടര്‍

ആദ്യ വില്‍പ്പന നാളെ സെപ്തംബര്‍-12 ന് രാവിലെ 11 മണിക്ക് കെടിഡിസി ഡയരക്ടര്‍ ഒ.കെ.വാസു മാസ്റ്റര്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എം പ്രകാശന് നല്‍കി ഉദ്ഘാടനം ചെയ്യും.

കേരളാ ടൂറിസം വികസന കോര്‍പറേഷന്റെ(കെ.ടി.ഡി.സി) ഫോക്ക്‌ലാന്‍ഡ് മാങ്ങാട്ടുപറമ്പ് യൂണിറ്റില്‍ ഓണത്തോട് അനുബന്ധിച്ച് ഓണസദ്യയും ഓണം സ്‌പെഷല്‍ പായസ കൗണ്ടറും ഏര്‍പ്പെടുത്തുന്നുണ്ട്.

വ്യത്യസ്തയിനം രുചി വൈഭവങ്ങളോടുകൂടിയ പായസം നാളെ മുതല്‍ (പന്ത്രണ്ടാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ) ഓണം സ്‌പെഷല്‍ പായസകൗണ്ടര്‍ വഴി വില്‍പ്പന നടത്തുന്നതാണ്.

പായസം ലിറ്ററിന് 380/- രൂപയും അര ലിറ്ററിന് 200/-രൂപയും കൗണ്ടറില്‍നിന്ന് കഴിക്കുന്നതിന് കപ്പിന് 40/- രൂപയുമാണ് ഈടാക്കുന്നത്.

തിരുവോണത്തോട് അനുബന്ധിച്ച് 14,15 തീയതികളില്‍ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതാണ്.

ഓണസദ്യയ്ക്ക് ഒരാള്‍ക്ക് 350/- രൂപയാണ് ഈടാക്കുന്നത്. ഓണസദ്യ പാര്‍സലായി ലഭിക്കുന്നതിന് പാര്‍സലിന് ഒരു സദ്യയ്ക്ക് 400/- രൂപയാണ് വില.

16, 17 തീയതികളില്‍ ഓണ സ്‌പെഷ്യല്‍ താലി മീല്‍സും ഉണ്ടായിരിക്കും. സ്‌പെഷ്യല്‍ വെജിറ്റേറിയന്‍ താലിക്ക് 250/- രൂപയും സ്‌പെഷ്യല്‍ നോണ്‍ വെജ് താലിക്ക് 350/- രൂപയുമാണ് ഈടാക്കുന്നത്.

ഓണസദ്യയും ഓണം സ്‌പെഷല്‍ പായസവും പാര്‍സല്‍ ലഭിക്കുന്നതിനായി മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് –

04972780220, 9400008739, 9400008685

എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.