പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ കോടതി വിധി
കണ്ണൂര്‍: :പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ കോടതി വിധി.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ആര്‍.കെ.സ്റ്റീല്‍ മാനുഫാക്ചറിങ്ങ് കമ്പനിയുടെ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ല മാര്‍ക്കറ്റിങ്ങ് ഉദ്യോഗസ്ഥനായ കെ.വി. ഉമേഷിനെ പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടി നിയമവിരുദ്ധമാണെന്ന് കണ്ണൂര്‍ ലേബര്‍ കോടതി വിധിച്ചു.
തൊഴിലാളിയെ 2022 മെയ് മാസം മുതലുള്ള പൂര്‍വകാല സര്‍വീസോടു കൂടി മുഴുവന്‍ വേതനക്കുടിശ്ശിക നല്‍കി കൊണ്ട് സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാണ് കോടതി വിധിച്ചത്.
പിരിച്ചുവിടപ്പെട്ട തൊഴിലാളിക്കുവേണ്ടി അഡ്വ.പി.സി.ഇന്ദു ഹാജരായി.