സേവന പാതയില്‍ മറ്റൊരു കാല്‍വെപ്പുമായി പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്.
പരിയാരം: സേവന പാതയില്‍ മറ്റൊരു കാല്‍വെപ്പുമായി പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്.
പഠനമികവു പുലര്‍ത്തുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം പ്രതിമാസം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ഇന്റര്‍ നാഷണല്‍ പി.എം.സി.സി. പ്രൊഫ. ഡോ.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അഞ്ചു വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുത്തത്.
ലയണ്‍സ് ഇന്റര്‍നാഷണല്‍ ക്വസ്റ്റ് പ്രോഗ്രാം ഡയറക്ടരും മുന്‍ ഡിസ്ട്രിക് ഗവര്‍ണറുമായ പ്രൊഫ വര്‍ഗീസ് വൈദ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
പയ്യന്നൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ഭാരവാഹികളായ ഡോ.സുജ വിനോദ്, സിദ്ധാര്‍ഥ് വണ്ണാരത്ത്, സോണല്‍ ചെയര്‍പേഴ്‌സണ്‍ ദിനേശ്, മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
ലയണ്‍ 318 ഇ സര്‍വീസ് കോര്‍ഡിനേറ്റര്‍ വിനോദ്കുമാര്‍ ഇരിങ്ങല്‍ യു പി സ്‌കൂളിനും വര്‍ഗീസ് വൈദ്യര്‍ കെ കെ എന്‍ പരിയാരം സ്‌ക്കൂളിനും പരിയാരം സെന്റ് മേരിസ് സ്‌കൂളിനുമുള്ള സഹായങ്ങളും വിതരണം ചെയ്തു.
ആസ്പയര്‍ ലയണ്‍സ് പ്രസിഡന്റ് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.പി.ഷാജി സ്വാഗതവും സര്‍വീസ് ചെയര്‍ പേഴ്‌സണ്‍ ഇ.വി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ. സുദീപ്, നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. ഡി.കെ.മനോജ്, ഡോ.കെ ടി മാധവന്‍, രാജഗോപാല്‍ കടന്നപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു