കരിങ്കല്‍കുഴി നണിയൂര്‍ സ്വദേശി കൂനത്ത് തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: നണിയൂര്‍ കരിങ്കല്‍കുഴി സ്വദേശിയെ കുറുമാത്തൂര്‍ കൂനത്തെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊളച്ചേരി നണിയൂര്‍ കരിങ്കല്‍കുഴിയിലെ പരേതനായ കുഞ്ഞിരാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കിരണ്ടുംകര വീട്ടില്‍ കെ.ശിവരാമനാണ്(55) മരിച്ചത്.
ഇന്നലെ രാത്രി 10.15 ന് താമസിക്കുന്ന വീടിന്റെ മുകള്‍നിലയിലെ
മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട ശിവരാമനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഷര്‍മ്മിളയാണ് ഭാര്യ.
മക്കള്‍: ആകാശ്, അക്ഷര.
സഹോദരങ്ങള്‍: ജനാര്‍ദ്‌നന്‍, അനില്‍കുമാര്‍, രമാദേവി, അനിത, സരസ്വതി.
കല്‍പ്പണിക്കാരനായ ശിവരാമന്‍ ഏതാനും വര്‍ഷങ്ങളായി കൂനത്താണ് താമസം.
ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നടക്കും.