ഫോണ്‍ വിളിച്ചാല്‍ നാടന്‍ചാരായം റെഡി-ഒടുവില്‍ വിനോദ് എക്‌സൈസ് വലയിലായി-
പഴയങ്ങാടി: മാടായിപ്പാറയില്‍ നാടന്‍ ചാരായം യുവാവ് അറസ്റ്റില്‍. മാടായി കിയ്യച്ചാലിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ പടിഞ്ഞാറെ വീട്ടില്‍ പി.വി.വിനോദ് (44)നെയാണ് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് അംഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാടായിപാറയില്‍ തവരത്തടം ഹരിതസംഘം എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ചാണ് നാല് ലിറ്റര്‍ നാടന്‍ ചാരായം സഹിതം ഇയാളെ അറസ്റ്റ് ചെയ്തത്.
പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു.
എരിപുരം, വെങ്ങര, അടുത്തില, വയലപ്ര എന്നീ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വാറ്റ് ചാരായം ഫോണ്‍ വിളിച്ചാല്‍ എത്തിച്ച് നല്‍ക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
നിരവധി പേര്‍ക്ക് ചാരായം എത്തിച്ച് നല്‍കിരുന്നതായി എക്‌സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.സന്തോഷ്, പ്രിവന്റിവ് ഓഫിസര്‍ ആര്‍.പി.അബ്ദുള്‍നാസര്‍, ഉത്തര മേഖല കമ്മിഷണര്‍ സ്‌ക്വാഡ് അംഗം പി.പി.രജിരാഗ്,
സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എം.ഷഫീക്ക്, എം.കലേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ടി.വി.ജൂന എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.