പൊതുജനാരോഗ്യ സംരക്ഷണത്തില്‍ വായനശാലകള്‍ക്കുള്ള പങ്ക് നിസ്തുലം: പി.രാജീവന്‍

കുറുമാത്തൂര്‍: കേവലം വായന പരിപോഷിപ്പിക്കുന്നതിനപ്പുറം ആരോഗ്യ സംബന്ധിയായ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുക കൂടിയാവണം വായനശാലകളുടെ ലക്ഷ്യമെന്ന് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവന്‍.

പൊതുജന വായനശാല മലരട്ടയും തളിപ്പറമ്പ് നേത്ര ജ്യോതി ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായനശാല പ്രസിഡന്റ് പി.വി.വിനോദ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം വി.രമ്യ, പി.വി.രാജീവന്‍, സാബു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

കെ.വി.ജയചന്ദ്രന്‍ സ്വാഗതവും എം.സി.ചന്ദ്രബാബു നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 150 ഓളം പേര്‍ പങ്കെടുത്തു.