മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയും.

കണ്ണൂര്‍: മണിപ്പുരില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നത് ഇന്ത്യ ഇന്നു വരെകണ്ടിട്ടില്ലാത്ത ഒരു കലാപമാണ്.

ഇതിനു പിന്നിലെ ശക്തിയും അജണ്ടയും ആര്‍.എസ്.എസ്.ബി.ജെ.പി. ശക്തികളുടേതാണ്.

കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടവര്‍തന്നെയാണ് കലാപം ആളിക്കത്തിക്കുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു.

മണിപ്പൂരില്‍  സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ടപതി ഭരണം ഏറ്റെടുക്കണം, വംശഹത്യ അവസാനിപ്പിക്കണം, സമാധാനം പുനസ്ഥാപിക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ്(ബി) ജില്ലാ എക്‌സിക്കൂട്ടീവ് അംഗങ്ങള്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് മുന്‍പില്‍ നടത്തിയ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപവും, വംശഹത്യയും, ഉക്ര്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വരെ ഇടപെടുന്ന പ്രധാനമന്ത്രിയുടെ മൗനം വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിഛായയെ തകര്‍ക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജോസ് ചെമ്പേരി പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.

ഫാ.മാത്യു ആശാരി പറമ്പില്‍, ഫാ.ജോര്‍ജ് പൈനാടത്ത്, ജില്ലാ നേതാക്കളായ ജോസഫ് കോക്കാട്ട്, ഷോണി അറയ്ക്കല്‍, ജോയിച്ചന്‍ വേലിക്കകത്ത്, ജോയിച്ചന്‍ മണിമല, തോമസ് വേമ്പേനി, പി.വി.ജോര്‍ജ്, സൈലസ് മണലേല്‍, ബോസ്‌കോ പേരട്ട, ജോസ് കാക്കാംപറമ്പി ല്‍, റോബി മുതുകാട്ടില്‍എന്നിവര്‍ പ്രസംഗിച്ചു.