മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും.

മാതമംഗലം: മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 25 ന് ആരംഭിക്കും.

28 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ വിവിധങ്ങളായ പരിപാടികള്‍ ഏര്‍പ്പെടുത്തിയതായി മഹോല്‍സവകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

19 വര്‍ഷത്തിന് ശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 25 ന് ക്ഷേത്ര പരിസരത്ത് നടക്കുന്ന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരം ഭദ്രദീപം തെളിയിക്കും. കെ.സി.വേണുഗോപാല്‍ എം.പി, എം.വി.ജയരാജന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

26 ന് സാംസ്‌ക്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

എം.വിജിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പി കെ.വി.വേണുഗോപാല്‍ മുഖ്യാതിഥിയാവും.

27 ന് സമാപന സമ്മേളനം മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

മുന്‍ എം.എല്‍.എ ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും.

28 ന് ഉച്ചക്ക് ഒരു മണിക്കാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍.

പെരുങ്കളിയാട്ടത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി

എം.ശ്രീധരന്‍, (ജനറല്‍ കണ്‍വീനര്‍)
വി.കെ.കുഞ്ഞപ്പന്‍ ( ചെയര്‍മാന്‍), വി.പി.മോഹനന്‍ (ട്രഷറര്‍), പി.സി.ബാലകൃഷ്ണന്‍(വര്‍ക്കിംഗ് ചെയര്‍മാന്‍), സി.എന്‍ കൃഷ്ണന്‍ നായര്‍ (കോയ്മ), ദിനേഷ്മറുവന്‍ ( ചെയര്‍മാന്‍ മീഡിയ കമ്മിറ്റി), പി.സി.രാജീവ്കുമാര്‍ (കണ്‍വീനര്‍ മീഡിയകമ്മിറ്റി), പി.സി.നാരായണന്‍ (കണ്‍വീനര്‍), എന്‍.വി.തമ്പാന്‍ (കണ്‍വീനര്‍), വി.പി കൃഷ്ണന്‍ (കണ്‍വീനര്‍), എം.വിനോദ്(കണ്‍വീനര്‍), പി.വി.അജിത്ത് (കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

മാതമംഗലം: മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി മാതമംഗലം ടൗണിലും സമീപ പ്രദേശങ്ങളിലുമുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാന്‍ നാളെ മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ നടപ്പിലാക്കും. ഇന്ന്(24-1-2025) വൈകുന്നേരം നാല് മണിക്ക് കുറ്റൂര്‍ കണ്ണങ്ങാട് നിന്ന് മാതമംഗലം മുച്ചിലോട്ട് ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടക്കുന്നതിനാല്‍ ആ സമയം എല്ലാ വാഹനങ്ങളും കുറ്റൂര്‍-പള്ളിമുക്ക്-ചരല്‍പള്ള-പാണപ്പുഴ റോഡ് വഴിയാണ് മാതമംഗലത്ത് പ്രവേശിക്കേണ്ടത്. മാതമംഗലത്ത് നിന്ന് കുറ്റൂര്‍, വെള്ളോറ, ഓലയമ്പാടി ഭാഗത്തേക്ക് പോകേണ്ടവരും ഈ വഴി തന്നെയാണ് ഉപയോഗിക്കേണ്ടത്. ജനുവരി 25,26,27,28 കളിയാട്ട ദിവസങ്ങളില്‍ ബസുകള്‍ ഒഴികെയുളള വാഹനങ്ങള്‍ കുറ്റൂര്‍-പള്ളിമുക്ക്-ചരല്‍പള്ള-പാണപ്പുഴ റോഡ് വഴിയാണ് മാതമംഗലത്ത് പ്രവേശിക്കേണ്ടത്. മാതമംഗലത്ത് നിന്ന് കുറ്റൂര്‍, വെള്ളോറ, ഓലയമ്പാടി ഭാഗത്തേക്ക് പോകേണ്ടവരും ഈ വഴി തന്നെയാണ് ഉപയോഗിക്കേണ്ടത്. ബസുകള്‍ മാതമംഗലം ടൗണിലൂടെ തന്നെ സര്‍വീസ് നടത്തും. പെരുങ്കളിയാട്ട ദിവസങ്ങളില്‍ മാതമംഗലം ടൗണിലെ അനധികൃത പാര്‍ക്കിംഗ്, വഴിയോര കച്ചവടം എന്നിവ ഒഴിവാക്കണം പെരുങ്കളിയാട്ട ദിവസങ്ങളില്‍ ആവശ്യമായ പ്രദേശങ്ങളിലേക്ക് അധിക സര്‍വീസ് നടത്താമെന്ന് ബസ് ഓണേര്‍സ് പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട് മാതമംഗലം ടൗണിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി പാര്‍ക്കിംഗ് സൗകര്യങ്ങള്‍ പെരുങ്കളിയാട്ടത്തിന് എത്തി ചേരുന്നവര്‍ക്കായി ഗതാഗതകമ്മിറ്റി ഒരുക്കിയിട്ടുണ്ട് മുച്ചിലോട്ട് പെരുങ്കളിയാട്ട ഗതാഗതകമ്മിറ്റി, സംഘാടക സമിതി ഭാരവാഹികള്‍, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പെരിങ്ങോം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗതാഗതക്രമീകരണ തീരുമാനങ്ങള്‍ എടുത്തത്.