207.84 ഗ്രാം മെത്തഫിറ്റമിന്‍ കൈവശം വെച്ച 2 പേരെ കണ്ണൂര്‍ സ്‌ക്വാഡ് പിടികൂടി
കണ്ണൂര്‍: തളിപ്പറമ്പ് ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് മയക്ക് മരുന്നായ മെത്തഫിറ്റമിന്‍ എത്തിച്ചുകൊടുക്കുന്ന രണ്ടംഗസംഘം എക്‌സൈസ് പിടിയില്‍.
വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ പണം മുന്‍കൂര്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് മയക്കുമരുന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ച് ഗൂഗിള്‍ ലോക്കേഷന്‍ നല്‍കി വില്‍പന നടത്തി വന്ന സംഘത്തിലെ 2 പേരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ താളിക്കാവ് വെച്ചാണ് 207.84 ഗ്രാം മെത്തഫിറ്റമിന്‍ കൈവശം വെച്ചതിന് പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ കാവിന് സമീപത്തെ പാണ്ടികശാലയില്‍ വീട്ടില്‍ സി.കെ.മുസ്തഫയുടെ മകന്‍ മുഹമ്മദ് മഷൂദ് (28)തളിപ്പറമ്പ് കുറ്റിക്കോല്‍ എല്‍ പി സ്‌കൂളിന് സമീപത്തെ ചൊക്കന്റെകത്ത് ഹൗസില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ആസാദ്(27) എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തത്.
ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.
സംഘത്തിലെ മറ്റു പേരെ ഉടന്‍ അറസ്റ്റ് ചെയ്യും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഷിജു മോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.സി.ഷിബു, ആര്‍.പി.അബ്ദുള്‍ നാസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.കെ.ഷാന്‍, പി.വി.ഗണേഷ് ബാബു, ഡ്രൈവര്‍ സോള്‍ ദേവ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.