ശാസ്ത്ര അഭയകേന്ദ്രത്തില്‍ നിന്നും അമ്മയേയും മൂന്നരവയസുള്ള കുട്ടിയേയും കാണാതായി.

ഏഴോം: ശാസ്ത്രയുടെ അഭയകേന്ദ്രത്തില്‍ നിന്നും അമ്മയേയും മൂന്നരവയസുള്ള കുട്ടിയേയും കാണാതായി.

കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ സുമേഷിന്റെ ഭാര്യ കാവിന്‍ചാല്‍ വീട്ടില്‍ കെ.എ.രമ്യ(30), മകല്‍ ആരാധ്യ എന്നിവരെയാണ് കാണാതായത്.

26 ന് വൈകുന്നേരം മൂന്നരക്ക് ചെവിടിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിന് സമീപത്തെ അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ ആശുപത്രിയില്‍ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞാണ്

ഇവര്‍ അഭയകേന്ദ്രത്തില്‍ നിന്ന് പുറത്തേക്ക് പോയതെന്ന് സൂപ്രണ്ട് പയ്യന്നൂര്‍ മാവിച്ചേരിയിലെ എന്‍.സുധ പഴയങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.