പോലീസ് അതിക്രമത്തിനെതിരെ മുസ്ലിംലീഗ് പ്രതിഷേധം.

തളിപ്പറമ്പ്: സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്ത മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും

കള്ളക്കേസ് ചുമത്തി ജയിലിയടച്ചതിലും പ്രതിഷേധിച്ച് തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്‌ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും പ്രതിഷേധ കൂട്ടായ്മയും നടത്തി.

കപ്പാലം വ്യാപാരഭവന്‍ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാല്‍
അള്ളാംകുളം മഹമൂദ്, കൊടിയില്‍ സലീം,

കെ.മുഹമ്മദ് ബഷീര്‍, കെ.മുസ്തഫ ഹാജി, സി.ഉമ്മര്‍, പറമ്പില്‍ അബ്ദുള്‍റഹ്മാന്‍,

ജാബിര്‍ തങ്ങള്‍, പി.പി.ഇസ്മായില്‍, എന്‍.യു.ഷഫീഖ് മാസ്റ്റര്‍, പി.എ.ഇര്‍ഫാന്‍, ഓലിയന്‍ ജാഫര്‍,

കെ.പി.നൗഷാദ്, ഉസ്മാന്‍ കൊമ്മച്ചി, ഫിയാസ് അള്ളാംകുളം, ഷബീര്‍ മുക്കോല, സഫ്വാന്‍ കുറ്റിക്കോല്‍, അജ്മല്‍ പാറാട് എന്നിവര്‍ നേതൃത്വം നല്‍കി.